അഞ്ച് വര്‍ഷം കൊണ്ട് എംപിമാരുടെ സ്വത്ത് വര്‍ധിച്ചത് 142 % വരെ; 131 കോടി രൂപയുടെ ആസ്തി ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക്, രാഹുല്‍ ഗാന്ധിയ്ക്കുള്ള ആകെ സ്വത്ത് ഏഴുകോടി

തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ഷന്‍വാച്ച് പഠനം തയ്യാറാക്കിയത്. 153 എംപിമാരാണ് 2009 ലെ ലോക്‌സഭയില്‍ നിന്നും 2014 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
അഞ്ച് വര്‍ഷം കൊണ്ട് എംപിമാരുടെ സ്വത്ത് വര്‍ധിച്ചത് 142 % വരെ; 131 കോടി രൂപയുടെ ആസ്തി ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക്, രാഹുല്‍ ഗാന്ധിയ്ക്കുള്ള ആകെ സ്വത്ത് ഏഴുകോടി


ന്യൂഡല്‍ഹി: 2014ല്‍വീണ്ടും എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വത്ത് 142 ശതമാനം വരെ ഉയര്‍ന്നതായി ഇലക്ഷന്‍ വാച്ചിന്റെ കണക്കുകള്‍. 2009 ല്‍ നിന്ന് 2014 എത്തിയപ്പോഴേക്കും ശരാശരി എട്ട് കോടിയോളം രൂപയുടെ വര്‍ധന എംപിമാരുടെ വരുമാനത്തില്‍ ഉണ്ടായെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ് ഇലക്ഷന്‍വാച്ച് പഠനം തയ്യാറാക്കിയത്. 153 എംപിമാരാണ് 2009 ലെ ലോക്‌സഭയില്‍ നിന്നും 2014 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയാണ് ഏറ്റവുമധികം സ്വത്ത് സമ്പാദിച്ചിരിക്കുന്നത്. 2009 ല്‍ വെറും 15 കോടി സ്വത്തുണ്ടായിരുന്ന സിന്‍ഹ 2014 എത്തിയപ്പോഴേക്കും 131 കോടിരൂപയുടെ ആസ്തിയ്ക്കുടമയായി. ബിജു ജനതാദള്‍ നേതാവായ പിനാകി മിശ്രയാണ് സ്വത്ത് സമ്പാദിച്ചവരില്‍ രണ്ടാമത്. 107 കോടി രൂപയില്‍ നിന്നും 137 കോടി രൂപയാണ് മിശ്രയുടെ ആസ്തി. 

2009 ല്‍ 51 കോടി രൂപ ആസ്തിയുണ്ടായിരുന്ന എന്‍സിപിയുടെ സുപ്രിയ സുലെയാണ് ആസ്തിപ്പട്ടികയില്‍ മൂന്നാമത്. 51 കോടിയില്‍ നിന്നും 113 കോടി രൂപയായാണ് ഇവരുടെ ആസ്തി മാറിയത്. 72 ബിജെപി എംപിമാരുടെ സ്വത്ത് ശരാശരി 7.54 കോടി രൂപയെന്ന നിലയില്‍ വര്‍ധിച്ചപ്പോള്‍ 6.35 കോടി രൂപയെന്ന നിലയിലാണ് 28 കോണ്‍ഗ്രസ് എംപിമാരുടെ സ്വത്ത് കൂടിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2009 ല്‍ രണ്ട് കോടി രൂപയുടെ ആസ്തികളാണ് രാഹുലിന് ഉണ്ടായിരുന്നതെങ്കില്‍ ഇത് ഏഴ് കോടിയായാണ് വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com