മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ പിന്‍മാറി; ഹരിയാനയിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിസമ്മതിക്കുന്നതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്
മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ പിന്‍മാറി; ഹരിയാനയിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ വലഞ്ഞ് കോണ്‍ഗ്രസ്. മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിസമ്മതിക്കുന്നതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദയനിയമായി പരാജയപ്പെട്ടിരുന്നു. 

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടയോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന് പതിനാറംഗ കമ്മറ്റിയ്ക്ക രൂപംനല്‍കി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോതാവുമായ ഭുപേന്ദര്‍ സിംഗ് ഹൂഡയ്ക്കാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയതോടെ ഹരിയാനയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം എങ്ങുമെത്താത്ത അവസ്ഥയിലാണ്.

ഹരിയാനയില്‍ പത്ത് ലോക്‌സഭാ സീറ്റുകളാണുള്ളത്. മെയ് 12നാണ് തെരഞ്ഞടുപ്പ്. ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വാര്‍ സിര്‍സയില്‍ നിന്നും മത്സരിക്കും. അതേസമയം മുന്‍മുഖ്യമന്ത്രി ഭുപിന്ദര്‍ സിംഗ് ഹുഡ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസത്തിലാണ് നിയസഭാ തെരഞ്ഞടുപ്പ്. പാര്‍ട്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും ഹുഡ പറഞ്ഞു.ഹുഡെയുടെ മകന്‍ റോത്തക്കില്‍ നിന്ന് നാലാം തവണയും ജനവിധി തേടും.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ ജിന്തില്‍ ജനുവരിയില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പാര്‍ട്ടിയ്ക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന് സ്ഥാനാര്‍ത്ഥിയായ കൈതല്‍ രണ്‍ദീപ് സിംഗ് സുര്‍ജെവാല അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com