പി എം നരേന്ദ്രമോദി ഇപ്പോള്‍ വേണ്ട ; സിനിമക്കെതിരെ ഡിഎംകെ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പി എം നരേന്ദ്രമോദിക്കെതിരെ ഡിഎംകെ രംഗത്ത്
പി എം നരേന്ദ്രമോദി ഇപ്പോള്‍ വേണ്ട ; സിനിമക്കെതിരെ ഡിഎംകെ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പി എം നരേന്ദ്രമോദിക്കെതിരെ ഡിഎംകെ രംഗത്ത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ചിത്രം റിലീസാകുന്നത്. നരേന്ദ്രമോദിുടെ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയാക്കും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്. 

ഏപ്രില്‍ 12 ന് പിഎം നരേന്ദ്രമോദി റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒമാംഗ് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിട്ടിരിക്കുന്നത് വിവേക് ഒബ്‌റോയ് ആണ്. ഇന്ദിര ഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഒക്കെ ചിത്രത്തില്‍ പ്രമേയമാക്കിയിട്ടുണ്ട്. മോദിയുടെ കുട്ടിക്കാലവും ഹിമാലയന്‍ യാത്രയും ഗുജറാത്ത് കലാപവും മുംബൈ ആക്രമണവുമെല്ലാം ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. 

സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവര്‍ ചേര്‍ന്ന് ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. . വിവേക് ഒബ്രോയ്ക്ക് പുറമെ, സുരേഷ് ഒബ്രോയ്, ബര്‍ഖ സെന്‍ഗുപ്ത, പ്രശാന്ത് നാരായണന്‍, ദര്‍ശന്‍ കുമാര്‍, ബൊമന്‍ ഇറാനി, സറീന വഹാബ്, മനോജ് ജോഷി, അഞ്ജന്‍ ശ്രീവാസ്തവ, കരണ്‍ പട്ടേല്‍, അക്ഷത് ആര്‍ സുജ്‌ല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com