കമല്‍ഹാസന്‍ മത്സരിക്കില്ല; സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണം, വാ​​​ഗ്ദാന പെരുമഴ 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍ മത്സരിക്കില്ല
കമല്‍ഹാസന്‍ മത്സരിക്കില്ല; സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണം, വാ​​​ഗ്ദാന പെരുമഴ 

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍ മത്സരിക്കില്ല. തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് കമന്‍ഹാസന്‍ പറഞ്ഞു. 

മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും ഇന്ന് കമൽഹാസൻ പുറത്തുവിട്ടു. 21 സ്ഥാനാര്‍ഥികള്‍ അടങ്ങിയ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 

നിരവധി വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കമല്‍ഹാസന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 50ലക്ഷത്തോളം ജോലി സൃഷ്ടിക്കുമെന്നും അതില്‍ വനിതകള്‍ക്ക് 50ശതമാനം സംവരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ വേതനം ഉറപ്പാക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 

സൗജന്യ വൈഫൈ, ടോള്‍ രഹിത ഹൈവേ, വീടുകളില്‍ റേഷന്‍ എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കമല്‍ഹാസന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com