രാഹുലിനായി പിടിവലി; തമിഴ്‌നാട്ടില്‍ മത്സരിക്കണമെന്ന് തമിഴ്ഘടകം; തീരുമാനം നാളെ

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് തമിഴ്‌നാട് ഘടകം -  തീരുമാനം നാളെയുണ്ടാകും
രാഹുലിനായി പിടിവലി; തമിഴ്‌നാട്ടില്‍ മത്സരിക്കണമെന്ന് തമിഴ്ഘടകം; തീരുമാനം നാളെ

ചെന്നൈ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം. തമിഴ്‌നാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം തമിഴ്ഘടകം പാര്‍ട്ടി നേതൃത്വിന് മുന്‍പാകെ അറിയിച്ചതായി തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ശിവഗംഗ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലാണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച രാജയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. എഐഡിഎംകെ സ്ഥാനാര്‍ത്ഥിയോട് കാര്‍ത്തി ചിദംബരം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത്തവണ എഐഡിഎംകെ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ രാജ മൂന്നാം ്സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യം നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. ഈ ആവശ്യം അദ്യം മുന്നോട്ട് വെച്ചത് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയായിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്നതോടെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണണക്കുകൂട്ടല്‍. നാളെചേരുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ്  പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com