ഭാര്യയെ സ്വന്തമാക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തി : ശരവണ ഭവന്‍ ഉടമ രാജഗോപാലിന് ജീവപര്യന്തം ശിക്ഷ

രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്
ഭാര്യയെ സ്വന്തമാക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തി : ശരവണ ഭവന്‍ ഉടമ രാജഗോപാലിന് ജീവപര്യന്തം ശിക്ഷ

ന്യൂഡല്‍ഹി : തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ രാജഗോപാല്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ച് തള്ളിക്കളയുകയും, ശിക്ഷ ശരിവക്കുകയുമായിരുന്നു. 

രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. 2001 ല്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ. ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആയിരുന്നു കൊലപാതകം.

പ്രതികള്‍ എല്ലാം കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചത്. എന്നാല്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.  ജൂലൈ 7 ന് മുമ്പ് രാജഗോപാല്‍ കീഴടങ്ങണം എന്ന് സുപ്രിം കോടതി വിധിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com