പറന്ന് പറന്ന് ഹോസ്റ്റല്‍ മേല്‍ക്കൂര ; ചുഴലിക്കാറ്റില്‍ എയിംസിന് കനത്ത നാശം ; രോഗികള്‍ സുരക്ഷിതരെന്ന് ആരോഗ്യവകുപ്പ് (വീഡിയോ)

ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഭുവനേശ്വറിലെ എയിംസ് ആശുപത്രിക്കും വ്യാപക നാശനഷ്ടം
പറന്ന് പറന്ന് ഹോസ്റ്റല്‍ മേല്‍ക്കൂര ; ചുഴലിക്കാറ്റില്‍ എയിംസിന് കനത്ത നാശം ; രോഗികള്‍ സുരക്ഷിതരെന്ന് ആരോഗ്യവകുപ്പ് (വീഡിയോ)

ഭുവനേശ്വര്‍ : ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഭുവനേശ്വറിലെ എയിംസ് ആശുപത്രിക്കും വ്യാപക നാശനഷ്ടം. കെട്ടിടങ്ങള്‍ക്ക് കനത്ത നാശം ഉണ്ടായെങ്കിലും രോഗികളും ജീവനക്കാരും വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ അറിയിച്ചു. ആശുപത്രിയുടെ വൈദ്യുതിബന്ധങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വാട്ടര്‍ടാങ്കുകള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു. 

ആശുപത്രിയുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ചുഴലിക്കാറ്റിന്‍രെ പശ്ചാത്തലത്തില്‍ ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷ മാറ്റിവെച്ചു. 

ഒഡീഷ തീരത്ത് കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. ഇതുവരെ ആറുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പുരി വെള്ളത്തിനടിയിലായി. തീരമേഖലയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. കടല്‍ക്ഷോഭവും രൂക്ഷമാണ്. 20 അടി ഉയരത്തില്‍ വരെ തിരമാല അടിക്കുമെന്നാണ് മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com