'ബാബറിന്‍റെ പിന്‍ഗാമി' പ്രസ്താവന ചട്ടലം​ഘനം;  24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ യോഗി ആദിത്യനാഥിന് നോട്ടീസ് 

ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി (ബാ​ബ​ര്‍ കി ​ഔ​ലാ​ദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്
'ബാബറിന്‍റെ പിന്‍ഗാമി' പ്രസ്താവന ചട്ടലം​ഘനം;  24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ യോഗി ആദിത്യനാഥിന് നോട്ടീസ് 

ലക്നോ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി (ബാ​ബ​ര്‍ കി ​ഔ​ലാ​ദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് കമ്മീഷന്‍റെ നിർദ്ദേശം. 

ഏപ്രിൽ 19-ാം തിയതി ഉത്തര്‍പ്രദേശിലെ സാംബലില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സാംബലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചുള്ള യോ​ഗിയുടെ പരാമർശം. വര്‍ഗീയ പരാമര്‍ശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com