'ഗംഭീര്‍ ഈ നിലയില്‍ തരംതാഴുമെന്ന് കരുതിയില്ല'; വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എഎപി സ്ഥാനാര്‍ത്ഥി( വീഡിയോ) 

തനിക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ ഗൗതം ഗംഭീര്‍ അപമാനിച്ചുവെന്ന് അതിഷി ആരോപിച്ചു
'ഗംഭീര്‍ ഈ നിലയില്‍ തരംതാഴുമെന്ന് കരുതിയില്ല'; വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എഎപി സ്ഥാനാര്‍ത്ഥി( വീഡിയോ) 

ന്യൂഡല്‍ഹി:  വാര്‍ത്താസമ്മേളനത്തിനിടെ, പൊട്ടിക്കരഞ്ഞ് കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തില്‍ നിന്നുളള ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. തനിക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ ഗൗതം ഗംഭീര്‍ അപമാനിച്ചുവെന്ന് എഎപി സ്ഥാനാര്‍ത്ഥിയായ
അതിഷി ആരോപിച്ചു. ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ, അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു എന്ന ആരോപണമാണ് അതിഷി ഉന്നയിച്ചത്. ഗംഭീര്‍ ഈ നിലയില്‍ തരംതാഴുമെന്ന് കരുതിയില്ലെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് അതിഷി പറഞ്ഞു.

ഈ ലഘുലേഖകള്‍ കണ്ട് തനിക്ക് വളരെയധികം വേദന തോന്നി. ഗംഭീറിനെ പോലെയുളളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നും അതിഷി ചോദിച്ചു. തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ കിഴക്കന്‍ ഡല്‍ഹിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ബിജെപി വിതരണം ചെയ്തുവെന്ന ഗുരുതര ആരോപണമാണ് അതിഷി ഉന്നയിച്ചത്.

അതിഷി ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രിത വിഭാഗക്കാരിയാണെന്നുമാണ് ലഘുലേഖയിലെ ആരോപണങ്ങളില്‍ പറയുന്നത്.  വളരെ തരംതാഴ്ന്ന ഭാഷയാണ് ലഘുലേഖയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് വായിച്ചാല്‍ എല്ലാവരും ലജ്ജിച്ചുപോകുമെന്നും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഗൗതം ഗംഭീറിനെതിരെ ആംആദ്മി പാര്‍ട്ടി ഉന്നയിച്ചിരിക്കുന്നതെന്ന്് ബിജെപി പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com