ദുബായില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം 

ബെറ്റി റിതാ ഫര്‍ണാണ്ടസ് എന്ന 42 കാരിയാണ് മരിച്ചത്
ദുബായില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി; ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം 

മുംബൈ: ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇന്ത്യന്‍ യുവതി മരിച്ചു. ബെറ്റി റിതാ ഫര്‍ണാണ്ടസ് എന്ന 42 കാരിയാണ് മരിച്ചത്. ദുബായിലെ അല്‍ സഹാറ ആശുപത്രിയില്‍ ഈ മാസം ഒന്‍പതാം തിയതിയാണ് ശസ്ത്രക്രിയ നടന്നത്.

ബെറ്റിക്ക് ജനിച്ചപ്പോള്‍ മുതല്‍ ഇടുപ്പിന് ചില പ്രശ്‌നങ്ങളുള്ളതാണെന്നും ഇടുപ്പിന് സ്ഥാന വ്യത്യാസം ഉണ്ടെന്നുമാണ് ആശുപത്രി രേഖകളില്‍ പറയുന്നത്. അതുകൊണ്ടാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഇവര്‍ വിധേയയായത്. ബെറ്റിയുടെ കുടുംബത്തെ ചികിത്സാ പുരോഗതിയെക്കുറിച്ചും മറ്റ് സങ്കീര്‍ണ്ണതകളെക്കുറിച്ചും വ്യക്തമായി ധരിപ്പിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ ബെറ്റിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായ് ആരോഗ്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രണ്ട് കുട്ടികളുടെ അമ്മയായ ബെറ്റി മുംബൈ സ്വദേശിനിയാണ്. 'ബെറ്റിസ് കേക്ക് ടെയില്‍സ്' എന്ന കടയുടെ ഉടമയാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com