ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 05:53 AM  |  

Last Updated: 14th May 2019 05:53 AM  |   A+A-   |  

NOIDA

 

ഗ്രേറ്റര്‍ നോയിഡ; ശമ്പളം ചോദിച്ച യുവതിയെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് നടുറോഡില്‍ തല്ലിച്ചതച്ചു.  ഉത്തര്‍പ്രദേശിലെ നോയിഡയിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ യുവതിക്കാണ് മര്‍ദനമേറ്റത്. റോഡിലിട്ട് യുവതിയെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം. 

രണ്ടു മാസം മുമ്പാണ് പ്രദേശത്തെ ബ്യൂട്ടിപാര്‍ലറില്‍ യുവതി ജോലിക്ക് പ്രവേശിച്ചത്. എന്നാല്‍ യുവതിക്ക് ശമ്പളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടമയോട് ചോദിച്ചെങ്കിലും നല്‍കിയില്ല. മാത്രമല്ല, ഉടമയും സുഹൃത്തും ചേര്‍ന്ന് യുവതിയെ ചീത്തവിളിക്കുകയും ചെയ്തു.

പിന്നീട് ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുന്നവഴിയില്‍ ഒരുക്കൂട്ടം ആളുകള്‍ യുവതിയെ അക്രമിക്കുകയായിരുന്നു. നടുറോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും മുടി പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഒരുപാടുപേര്‍ നോക്കിനില്‍ക്കുമ്പോഴാണ് യുവതിക്ക് മര്‍ദനമേല്‍ക്കേണ്ടിവന്നത്. അതിനിടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.