കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം (വീഡിയോ) 

താനൊരു ബിജെപിക്കാരാനാണ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അജയ്‌സിംഗ് ബിഷ്ട് നടത്തിയ പരാമര്‍ശം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ല 
കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം (വീഡിയോ) 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി വന്ന് യുവാവ് വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി.  കോണ്‍ഗ്രസ് വക്താവ് പവാന്‍ ഖേരയുടെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ദേശീയ പതാകയുമായി യുവാവ് പ്രതിഷേധവുമായെത്തിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരനെ ഹാളിന് പുറത്താക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അജയ്‌സിംഗ് ബിഷ്ട് എന്ന് വിളിക്കുന്ന പരാമര്‍ശം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ യുവാവ് വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. സുരക്ഷാ ഉദ്യോസ്ഥര്‍ ഹാളില്‍ നിന്ന് പുറത്താക്കുമ്പോള്‍ താന്‍ ഒരു ബിജെപിക്കാരനാണെന്ന് ആയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com