പൊതുസ്ഥലങ്ങളിലെ ജന്മദിനാഘോഷങ്ങള്‍ നിരോധിച്ച് സൂററ്റ്; നീക്കം ആഘോഷങ്ങള്‍ പരിധി വിടുന്നതോടെ

ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്ക് അപകടം സംഭവിക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി
പൊതുസ്ഥലങ്ങളിലെ ജന്മദിനാഘോഷങ്ങള്‍ നിരോധിച്ച് സൂററ്റ്; നീക്കം ആഘോഷങ്ങള്‍ പരിധി വിടുന്നതോടെ

സൂററ്റ്: പൊതു സ്ഥലങ്ങളില്‍ വെച്ചുള്ള ജന്മദിനാഘോഷങ്ങള്‍ക്ക്
വിലക്കേര്‍പ്പെടുത്തി സൂററ്റ് പൊലീസ്. മേയ് 14 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം. ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്ക് അപകടം സംഭവിക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് നടപടി. 

പാര്‍ക്കുകളിലും മറ്റ് പൊതു സ്ഥലങ്ങളില്‍ നടക്കുന്ന ജന്മദിനാഷോത്തിന് ഇടയില്‍ കേക്ക് ദേഹത്ത് പുരട്ടുന്നതും, പതയോ, രാസവസ്തുക്കളോ ദേഹത്തൊഴിക്കുന്നതുമായ സംഭവങ്ങളാണ് പൊലീസ് വിലക്കുന്നത്. പൊതുസ്ഥലത്ത് ജന്മദിനാഘോഷം നിരോധിച്ചുള്ള ഉത്തരവ് ലംഘിക്കുന്നവരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

വിദ്യാര്‍ഥികളുടെ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് ഇടയില്‍, ആഘോഷം എന്ന പേരില്‍ പരസ്പരം മര്‍ദ്ദിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉത്തരവെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇങ്ങനെ മര്‍ദ്ദനമേറ്റതിന്റെ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും, എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായ വ്യക്തി മുന്നോട്ടു വരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും സൂറത്ത് പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com