പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പട്‌നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടാകുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനാണ് പ്രാഥമിക പരിഗണന. പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുണ്ടാകും. നരേന്ദ്ര മോദി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തില്ല. പ്രചാരണത്തിനായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോഴുള്ള ജനങ്ങളുടെ വികാരം ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെയും ഒരുമിച്ചു നില്‍ക്കാതിരിക്കുകയും ചിലര്‍ മൂന്നാംമുന്നണിയൂണ്ടാക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന ആസാദിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com