മാപ്പ് പറഞ്ഞ് പ്രജ്ഞാ സിങ്; ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നത് വ്യക്തിപരമായ അഭിപ്രായം; വീഡിയോ

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു
മാപ്പ് പറഞ്ഞ് പ്രജ്ഞാ സിങ്; ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നത് വ്യക്തിപരമായ അഭിപ്രായം; വീഡിയോ

ന്യൂഡല്‍ഹി; ഗാന്ധി ഘാതകന്‍ ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയില്‍ അവസാനം മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങ്. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു. ബിജെപിയില്‍ നിന്നു വരെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. 

'അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാനാവില്ല. എന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്' വീഡിയോയിലൂടെ പ്രജ്ഞ സിങ് പറഞ്ഞു. 

ഗോഡ്‌സേ തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാന്ധി ഘാതകനെ പിന്തുണച്ചുകൊണ്ട് പ്രജ്ഞ രംഗത്തെത്തിയത്. മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നും ഭീകരന്‍ എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്‌സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. പ്രതിപക്ഷം ഇതിനെ ആയുധമാക്കിയതോടെ ബിജെപി പ്രജ്ഞയുടെ വാക്കുകള്‍ തള്ളി. പ്രജ്ഞാ സിങ്ങ് പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com