അഞ്ചുവര്‍ഷത്തിനിടെ ആദ്യ വാര്‍ത്താ സമ്മേളനം: ചോദ്യങ്ങളോട് മിണ്ടാതെ മോദി; മറുപടി പറഞ്ഞത് അമിത് ഷാ

ഭരണത്തിലേറിയ ശേഷം ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഞ്ചുവര്‍ഷത്തിനിടെ ആദ്യ വാര്‍ത്താ സമ്മേളനം: ചോദ്യങ്ങളോട് മിണ്ടാതെ മോദി; മറുപടി പറഞ്ഞത് അമിത് ഷാ

ന്യൂഡല്‍ഹി: ഭരണത്തിലേറിയ ശേഷം ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാലാണ് അധ്യക്ഷന്‍ മറുപടി നല്‍കുന്നത് എന്നായിരുന്നു മോദിയുടെ നിലപാട്. റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ മോദിയെ ലക്ഷ്യം വെച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമിത് ഷായാണ് മറുപടി നല്‍കിയത്. 

തന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചും പ്രചാരണ പരിപാടികളെക്കുറിച്ചുമാണ് മോദി സംസാസാരിച്ചത്. ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിശദമായ ആസൂത്രണം നടത്തിയാമ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. താനിപ്പോള്‍ മാധ്യമങ്ങളെ കണ്ടത് നന്ദി പറയാനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രത്തില്‍ ഇപ്പോഴുള്ളത് ശക്തമായ സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐപിഎല്‍, റംസാന്‍, ദുര്‍ഗാ പൂജ, സ്‌കൂള്‍ പരീക്ഷകള്‍ എന്നിവ സമാധാനത്തോടെ നടത്താന്‍ പറ്റിയെന്നും മോദി അവകാശപ്പെട്ടു. 

മോദി ഭരണം കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 300 സീറ്റുകളിലേറെ ബിജെപി നേടും. കഴിഞ്ഞ തവണ തോറ്റ 120 സീറ്റുകളില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും. ഓരോ പതിനഞ്ച് ദിവസത്തിലും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും അമിത് ഷാ പറഞ്ഞു.

നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ബിജെപി നേതാവ് പ്രജ്ഞാ സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 10 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഗോഡ്‌സെ പരാമര്‍ശം നടത്തിയ മൂന്ന് നേതാക്കള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.അവര്‍ മറുപടി നല്‍കിയശേഷം പാര്‍ട്ടി അച്ചടക്ക കമ്മിറ്റി തുടര്‍നടപടി സ്വീകരിക്കും.പ്രജ്ഞാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ കേസിനെതിരെയുള്ള സത്യാഗ്രഹമാണെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം നരേന്ദ്രമോദി വിവിധ മാധ്യമങ്ങള്‍ക്ക് പലപ്പോഴായി അഭിമുഖങ്ങള്‍ അനുവദിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍ച്ചയായി മോദിയുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇവക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

നേരത്തെ തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പ്രധാനമന്ത്രിയുടെ അഭിമുഖങ്ങള്‍ പ്രചാരണമായി തരംതാഴുകയാണെന്നും കാതലായ വിമര്‍ശനങ്ങളെ ഒഴിവാക്കുന്നുവെന്നുമാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. മോദി മാധ്യമങ്ങളെ ഒഴിവാക്കുന്നതിനെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com