തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ ക്യാംപ്‌; മായാവതി ഇന്ന് സോണിയ ഗാന്ധിയെ കാണും, രാഹുലുമായും ചര്‍ച്ച 

ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്
തന്ത്രങ്ങളൊരുക്കി പ്രതിപക്ഷ ക്യാംപ്‌; മായാവതി ഇന്ന് സോണിയ ഗാന്ധിയെ കാണും, രാഹുലുമായും ചര്‍ച്ച 

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ ബിഎസ്പി അധ്യക്ഷ മായാവതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മായാവതി കാണും. പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.  ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തുന്ന സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇതും. 

ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് സമയത്തുടനീളം ഫെഡറല്‍ മുന്നണി സര്‍ക്കാരിനായി വാദിച്ച മായാവതി കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു ഇതുവരെ മായാവതി നിലപാടെടുത്തത്. അതുകൊണ്ടു തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന മായാവതിയുടെ ഈ മലക്കംമറിയല്‍ ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com