കനയ്യ കുമാര്‍ 70,000 വോട്ടുകള്‍ക്ക് പിന്നില്‍, ബീഹാര്‍ തൂത്തുവാരി എന്‍ഡിഎ; കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു

40 മണ്ഡലങ്ങളില്‍ 38 ഇടത്തും എന്‍ഡിഎ സഖ്യം മുന്നിലാണ്
കനയ്യ കുമാര്‍ 70,000 വോട്ടുകള്‍ക്ക് പിന്നില്‍, ബീഹാര്‍ തൂത്തുവാരി എന്‍ഡിഎ; കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു

പട്‌ന: ബീഹാറില്‍ ജെഡിയു- ബിജെപി സഖ്യം തൂത്തൂവാരുന്നു. 40 മണ്ഡലങ്ങളില്‍ 38 ഇടത്തും എന്‍ഡിഎ സഖ്യം മുന്നിലാണ്. ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ബെഗുസരായിയില്‍ ബിജെപിയുടെ ഗിരിരാജ് സിങിന്റെ ലീഡ് നില 70000ത്തിലധികം കടക്കുകയാണ്. സിപിഐയുടെ കനയ്യകുമാറാണ് എതിര്‍ സ്ഥാനാര്‍ത്ഥി.പാടലീപുത്രയില്‍ ലാലുപ്രസാദ് യാദവിന്റെ മൂത്തമകള്‍ മിസ ഭാരതി മുന്നിട്ട് നില്‍ക്കുന്നത് മാത്രമാണ് യുപിഎയ്ക്ക് ആശ്വാസം നല്‍കുന്നത്.

ബെഗുസരായി പോലെ മറ്റൊരു താരമണ്ഡലമായ പറ്റ്‌ന സാഹിബില്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ പിന്നിലാണ്. ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് മുന്നില്‍. ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ ചിരാഗ് പാസ്വാന്‍ ജമുയി മണ്ഡലത്തിലും ലീഡ് ഉയര്‍ത്തുകയാണ്.

ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലാണ് മത്സരിച്ചത്. 32 ഇടത്തും ഇവര്‍ ലീഡ് ചെയ്യുകയാണ്. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി മത്സരിക്കുന്ന ആറിടത്തും മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com