അന്ന് ഭൂട്ടാന്‍, ഇന്ന് മാലദ്വീപ്; വിദേശയാത്രകള്‍ക്ക് വീണ്ടും തുടക്കമിട്ട് മോദി, ആദ്യയാത്ര അടുത്തയാഴ്ച

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്.
അന്ന് ഭൂട്ടാന്‍, ഇന്ന് മാലദ്വീപ്; വിദേശയാത്രകള്‍ക്ക് വീണ്ടും തുടക്കമിട്ട് മോദി, ആദ്യയാത്ര അടുത്തയാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്. അടുത്തയാഴ്ച അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുമെന്നാണ് വിവരങ്ങള്‍. 2014ല്‍ മോദിയുടെ നേത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് ഭൂട്ടാനായിരുന്നു. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യയുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്ന മാലദ്വീപ്, ബിജെപിയുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തെ അഭിനന്ദിച്ചിരുന്നു. 

മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം അമേരിക്കയിലേക്കും യാത്ര നടത്തും എന്നാണ് വിവരങ്ങള്‍. 

പതിനേഴാം ലോക്‌സഭയിലെ ആദ്യ യോഗം ജൂണ്‍ പതിനാറിന് നടന്നേക്കും. മെയ് മുപ്പതിന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. പതിനേഴാം ലോക്‌സഭയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com