ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി; ഈ ഇരുപത്തിയഞ്ചുകാരി ലോക്‌സഭയിലെ 'ശിശു'

സിറ്റിംഗ് എംപി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുര്‍മു ലോക്‌സഭയിലേക്ക്  എത്തുന്നത്
ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി; ഈ ഇരുപത്തിയഞ്ചുകാരി ലോക്‌സഭയിലെ 'ശിശു'

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഇരുപത്തഞ്ചുകാരി ചന്ദ്രാനി മുര്‍മു. എന്‍ജിനീയറിങ് ബിരുദധാരിയായ ചന്ദ്രാനി, ഒഡീഷയിലെ കിയോജ്ഞരില്‍ നിന്നുള്ള ബിജെഡി എംപിയാണ്. 

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം ജോലി അന്വേഷിച്ചു നടക്കവെയാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിത്വം ചന്ദ്രാനിയെ തേടിയെത്തിയത്.ആദിവാസി ഭൂരിപക്ഷ പ്രദേശമായ കിയോജ്ഞരില്‍ അവരുടേത് കൂടാതെ സ്ത്രീകളും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍കൂടി ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടാനാണ് ചന്ദ്രാനിയുടെ തീരുമാനം. വാഗ്ദാനങ്ങള്‍ക്കല്ല, പകരം നടപ്പാകുന്ന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ദൃഢനിശ്ചയത്തിലാണ് ചന്ദ്രാനി. 

രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപി സ്ഥാനാര്‍ഥി അനന്ത നായിക്കിനെ 66,203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ചന്ദ്രാനി മുര്‍മു ലോക്‌സഭയിലേക്ക് എത്തുന്നത്. ആറു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ 1998 മുതല്‍ 2004 വരെ ബിജെപിക്കായിരുന്നു ജയം.2009ലും 2014ലും ബിജെഡി സ്ഥാനാര്‍ഥി വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com