തോല്‍വിയ്ക്ക് പിന്നാലെ സഖ്യത്തില്‍ വിള്ളല്‍?; ആര്‍ജെഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ വിള്ളലെന്ന് സൂചന
തോല്‍വിയ്ക്ക് പിന്നാലെ സഖ്യത്തില്‍ വിള്ളല്‍?; ആര്‍ജെഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ്

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ വിള്ളലെന്ന് സൂചന. ആര്‍ജെഡി വിളിച്ചുചേര്‍ത്ത മഹാസഖ്യ കക്ഷികളുടെ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. ആര്‍ജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിയിലാണ് യോഗം വിളിച്ചിരുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40ല്‍ 39സീറ്റും ജെഡിയു-ബിജെപി സഖ്യം നേടിയിരുന്നു. ആര്‍ജെഡി സംപൂജ്യരായപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. കനത്ത തോല്‍വിയ്ക്ക് പിന്നാലെ, തേജസ്വി യാദവിന് എതിരെ ഒരുവിഭാഗം ആര്‍ജെഡി എംഎല്‍എമാര്‍ രംഗത്ത് വന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തേജസ്വി രാജിവയ്ക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയിലും മുന്നണിയിലും വിഭാഗിയത ശക്തമായതിനെ തുടര്‍ന്നാണ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി യോഗം വിളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com