'ആ കരുതല്‍ കൊണ്ടാണ് അവര്‍ ജയിച്ചത്; സ്മൃതി മാത്രമാണ് അപ്പോള്‍ സഹായിക്കാനുണ്ടായിരുന്നത്': ആശാ ഭോസ് ലെ

ആ കരുതല്‍ കൊണ്ടാണ് അവര്‍ ജയിച്ചത്, തിരക്കില്‍പ്പെട്ടപ്പോള്‍ സ്മൃതി മാത്രമാണ് സഹായിക്കാനുണ്ടായിരുന്നത് 
'ആ കരുതല്‍ കൊണ്ടാണ് അവര്‍ ജയിച്ചത്; സ്മൃതി മാത്രമാണ് അപ്പോള്‍ സഹായിക്കാനുണ്ടായിരുന്നത്': ആശാ ഭോസ് ലെ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കരുതലിനെ പ്രശംസിച്ച് പ്രസിദ്ധ ഗായിക ആശ ഭോസ് ലെ. മോദി സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിനിടെ തിരക്കില്‍പ്പെട്ടുപോയെ തന്നെ ആള്‍ക്കൂട്ടത്തില്‍ നിന്ന് സഹായിക്കാനുണ്ടായത് സ്മൃതി ഇറാനിയാണെന്ന് ഗായിക ട്വിറ്ററില്‍ കുറിച്ചു. 

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പ്രമുഖരടക്കം നിരവധിയാളുകളാണ് എത്തിയത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്കില്‍ പെട്ടുപോയ തന്റെ അനുഭവമാണ് ആശ ഭോസ് ലെ ട്വിറ്റില്‍ പങ്കുവെച്ചത്. ചടങ്ങില്‍ വച്ച് ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടുപോയ തന്നെ സഹായിക്കാന്‍ സ്മൃതി ഇറാനി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ചടങ്ങിനു ശേഷം ഭോസ്‌ലേ കുറിച്ചു. 

സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള കനത്ത തിരക്കില്‍പ്പെട്ടു പോകുകയായിരുന്നു ഞാന്‍.  എന്നാല്‍ തിരക്കിനിടയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ സ്മൃതി ഇറാനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരക്കിനിടയില്‍ നിന്നു പുറത്തു കടക്കാന്‍ സഹായിക്കുക മാത്രമല്ല താന്‍ സുരക്ഷിതയായി വീട്ടില്‍ എത്തിയോ എന്നും സ്മൃതി അന്വേഷിച്ചു. ആ ജാഗ്രത തന്നെയാണ് സ്മൃതിയുടെ വിജയത്തിന് കാരണമെന്നും ആശ ഭോസ്‌ലേ ട്വിറ്റില്‍ കുറിച്ചു.

അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരായപ്പെടുത്തിയാണ് സ്മൃതി ലോക്‌സഭയിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തനിക്കുവേണ്ടി പ്രവര്‍ത്തിച്ച ബിജെപി നേതാവ് കൊല്ലപ്പെട്ടപ്പോള്‍ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം വഹിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com