ആദ്യദിനം തന്നെ ഡിജിപിയെ മാറ്റി; ആന്ധ്രയില്‍ അടിമുടി അഴിച്ചുപണിയുമായി ജഗന്‍

അധികാരമേറ്റ ആദ്യദിനം പൊലീസ് മേധാവിയെ മാറ്റി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി
ആദ്യദിനം തന്നെ ഡിജിപിയെ മാറ്റി; ആന്ധ്രയില്‍ അടിമുടി അഴിച്ചുപണിയുമായി ജഗന്‍

അമരാവതി: അധികാരമേറ്റ് ആദ്യദിനം തന്നെ ഭരണരംഗത്ത് അഴിച്ചുപണി നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അധികാരസ്ഥാനങ്ങളില്‍ അടിമുടി മാറ്റം വരുത്തിയാണ് പുതിയ സര്‍ക്കാരിനെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ആര്‍പി താക്കൂറിനെ മാറ്റി ദാമോദര്‍ ഗൗതമിന് താത്കാലിക ചുമതല നല്‍കി. 

ആന്റി കറപ്ഷന്‍ ബ്യൂറോ ഡിജി എബി വെങ്കിടേശ്വര റാവുവിനെയും മാറ്റി. നേരത്തെ തന്നെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരുന്നു ഈ ഉദ്യോഗസ്ഥര്‍. മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് ഇരുവരും.

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ താക്കൂറിനെ നാന്റിസ്‌ക്രിപ്റ്റ് പ്രിന്റിംഗ് ആന്റ് സ്‌റ്റേഷനറി ഡിപ്പാര്‍ട്ട് മെന്റിന്റെ കമ്മീഷണറായാണ് പുതിയ നിയമനം. ദീര്‍ഘകാലമായി ഒഴിച്ചിട്ട പ്രിന്‍സിപ്പല്‍ ഫിനാന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് ഷാംഷര്‍ സിംഗ് റാവത്തിനെയും നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സോളമന്‍ ആരോകിയെയും അഡീഷണല്‍ സെക്രട്ടറിയായി ധനജ്ഞയ റെഡ്ഡിയെയും നിയമിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com