മോദി പറഞ്ഞ വാക്ക് പാലിച്ചു; ജലത്തിന് ഇനി ഒറ്റ മന്ത്രാലയം, 'ജല്‍ ശക്തി'

ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് മോദി സര്‍ക്കാര്‍ 'ജല്‍ ശക്തി' മന്ത്രാലയം രൂപീകരിച്ചത്
മോദി പറഞ്ഞ വാക്ക് പാലിച്ചു; ജലത്തിന് ഇനി ഒറ്റ മന്ത്രാലയം, 'ജല്‍ ശക്തി'

ന്യൂഡല്‍ഹി:  ജലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിക്കാന്‍ ജല്‍ ശക്തി വകുപ്പുമായി നരേന്ദ്രമോദി സര്‍ക്കാര്‍. തെരഞ്ഞടുപ്പ് പ്രചാരണവേളയില്‍ ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വെള്ളിയാഴ്ച 'ജല്‍ശക്തി' മന്ത്രാലയം രൂപീകരിച്ചത്.

ജോധ്പുരില്‍ നിന്നുള്ള ലോക്‌സഭാംഗം ഗജേന്ദ്ര സിംഗ് ഷെഖാവത്തനാണ്  പുതിയതായി രൂപീകരിച്ച മന്ത്രാലയത്തിന്റെ ചുമതല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ മകനെ തോല്‍പിച്ചാണ് ഷെഖാവത്ത് ലോക്‌സഭയില്‍ എത്തിയത്. ജലവുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഇനി ജല ശക്തിവകുപ്പിന് കീഴിലായിരിക്കുമെന്ന് ചാര്‍ജ്ജെടുത്തതിന് ശേഷം മന്ത്രി പറഞ്ഞു.

തമിഴ് നാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പുതിയതായി ജലശക്തി മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയത്. ജല സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു മന്ത്രാലയത്തിന് രൂപം നല്‍കുന്നതെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂലൈ വരെ എല്ലാ വര്‍ഷവും ജലക്ഷാമം രൂക്ഷമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമാണ്. ഗ്രാമീണ ഇന്ത്യയിലെ കൃഷിയും മറ്റും പ്രധാനമായും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് ഇരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com