ശുചിമുറിയില്‍ പൂട്ടിയിട്ടു, കസേര കൊണ്ട് തുടര്‍ച്ചയായി തല്ലി; ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍ ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ശുചിമുറിയില്‍ പൂട്ടിയിട്ടു, കസേര കൊണ്ട് തുടര്‍ച്ചയായി തല്ലി; ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍ ( വീഡിയോ)

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റായ്ബറേലിയിലെ ഗാന്ധി സേവ നികേതനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥ മമത ദുബൈയെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ മമ്മത ദുബൈ ജില്ലാഭരണകൂടത്തിന് പരാതി നല്‍കി.

കഴിഞ്ഞദിവസമാണ് സംഭവം. കസേരയില്‍ ഇരിക്കുകയാണ് മമത ദുബൈ. അതിനിടെ മേശപ്പുറത്ത് വച്ചിരിക്കുന്ന ബാഗ് കുട്ടികള്‍ വലിച്ചെറിഞ്ഞു. ഇത് എടുക്കാന്‍ ഇവര്‍ പോകുന്നതും കുട്ടികളുമായി വാക്‌പോരില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് മേശയ്ക്ക് അരികില്‍ തിരിച്ചെത്തിയ മമ്മതയുടെ ചുറ്റും വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. വാക്‌പോരിനിടെ, കസേരയെടുത്തും മറ്റും വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി തല്ലുന്നതായുളള നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തന്നെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥികള്‍ അടച്ചിട്ടതായി മമത ദുബൈ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് അധികൃതരോട് പരാതിപ്പെട്ടപ്പോള്‍, കുട്ടികള്‍ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു മറുപടി. രണ്ടുദിവസം കഴിഞ്ഞ് സ്ഥാപനത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ തന്നെ മര്‍ദിച്ചുവെന്നും ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നും മമത ദുബൈ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com