ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം, ശശി തരൂരിനെതിരെ വാറന്റ് 

കോടതിയില്‍ ഹാജരാവുന്നതിന് ഒപ്പം 5000 രൂപ കെട്ടിവയ്ക്കാനും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് നിര്‍ദേശിച്ചു.
ശിവലിംഗത്തിലെ തേള്‍ പരാമര്‍ശം, ശശി തരൂരിനെതിരെ വാറന്റ് 

ന്യൂഡല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഹജരാവാതിരുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വാറന്റ്. ശിവലിംഗത്തിലെ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 27ന് കോടതിയില്‍ ഹജരാവണം എന്ന് കാണിച്ചാണ് വാറന്റ്. 

കോടതിയില്‍ ഹാജരാവുന്നതിന് ഒപ്പം 5000 രൂപ കെട്ടിവയ്ക്കാനും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കശ്യപ് നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനയാണ് കേസിനടിസ്ഥാനം. 

ബിജെപി നേതാവായ രാജീവ് ബബ്ബറാണ് പരാതിക്കാരന്‍. കോടതിയില്‍ ഹാജരാവാത്തതിന് പരാതിക്കാരനും കോടതി 500 രൂപ പിഴ വിധിച്ചിട്ടുണ്ട്. ശശി തരൂരിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഇതേ കേസില്‍ ജൂണില്‍ ഹാജരായ ശശി തരൂരിന് 20000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com