ഇത് സുപ്രീം കോടതി വിധിയാണ്, സംഘടിത പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല: ജസ്റ്റിസ് നരിമാന്‍

ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും നരിമാന്‍
ഇത് സുപ്രീം കോടതി വിധിയാണ്, സംഘടിത പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല: ജസ്റ്റിസ് നരിമാന്‍


ന്യൂഡല്‍ഹി: സംഘടിത പ്രക്ഷോഭത്തിലൂടെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന്, ശബരിമല യുവതീ പ്രവേശനത്തിലെ വിയോജിപ്പു വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍. യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടുന്നതിനെ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും വിയോജിപ്പു വിധിയില്‍ എതിര്‍ത്തു. 

സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അന്തിമമാണ്. അതിനെ മറ്റു മാര്‍ഗങ്ങളിലൂട അട്ടിമറിക്കുന്നതിനെ അംഗീകരിക്കാനാവില്ല. അത്തരത്തിലുള്ള ഒരു ശ്രമങ്ങള്‍ക്കും വഴങ്ങരുതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോടൊപ്പം ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയും ജസ്റ്റിസ് ഖന്‍വില്‍ക്കറും പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന നിലപാടെടുത്ത് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് റോഹിങ്ങ്ടണ്‍ നരിമാനും ജസ്റ്റിസ ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി.

നേരത്തെയുള്ള വിധി ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടുള്ളതാണ്. അതിനാല്‍ തന്നെ ശബരിമല കേസിനോടൊപ്പം ദാവൂദി ബോറ വിഷയം പരിഗണിക്കുകയോ പരിശോധിക്കുകയോ കോടതി ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ ഈ വിഷയങ്ങളെല്ലാം ചേര്‍ത്തു കൊണ്ട് വിശാല ബെഞ്ചിന് വിടുന്നത് ശരിയല്ലെന്ന് നരിമാന്‍ പറഞ്ഞു. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നും നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com