വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; പത്തൊമ്പതുകാരനെ തല്ലിക്കൊന്നു

വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പത്തൊമ്പതുകാരന്‍ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പത്തൊമ്പതുകാരന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ റാന്ററിലാണ് സംഭവം.

വിജയ് ബോര്‍കര്‍ എന്ന യുവവാണ് അടിയേറ്റ് മരിച്ചത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനിടെ ആയിരുന്നു ആക്രണം.  ഇയാളുടെ സഹോദരന്‍ രവിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാല് അജ്ഞാതരാണ് ഇവരെ മര്‍ദിച്ചത് എന്നാണ് വിവരം.

വിജയ്ക്ക് നെഞ്ചിനാണ് അടിയേറ്റത്, സഹോദരന് കാലിനും അടിയേറ്റുവെന്ന്  പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് വിജയ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com