ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും; കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു

കാന്‍സറിനുള്ള മരുന്നുകള്‍ തയ്യാറാക്കാന്‍ ഈ കഞ്ചാവ് ഉപയോഗിക്കാം എന്നാണ് മന്ത്രിയുടെ വാദം
ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും; കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രം കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് നീക്കം. 

ബയോപ്ലാസ്ര്‌റിക്, വസ്ത്ര നിര്‍മാണം, അര്‍ബുദത്തിനുള്ള മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാം എന്ന് മധ്യപ്രദേശ് നിയമ മന്ത്രി പി സി ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കഞ്ചാവ് കൃഷി ചെയ്യുന്നു. മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി പുതിയ വ്യവസായം കൊണ്ടുവരും. കാന്‍സറിനുള്ള മരുന്നുകള്‍ തയ്യാറാക്കാന്‍ ഈ കഞ്ചാവ് ഉപയോഗിക്കാം എന്നാണ് മന്ത്രിയുടെ വാദം. 

കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബിന്റെ അവസ്ഥയിലേക്ക് ഉത്തരാഖണ്ഡിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജനങ്ങളെ കഞ്ചാവിന് അടിമപ്പെടുത്താനെ ഈ നീക്കം ഉപകരിക്കുകയുള്ളുവെന്നും വിമര്‍ശനം ഉയരുന്നു. 

2017ലാണ് ഉത്തരാഖണ്ഡില്‍ കഞ്ചാവ് കൃഷിക്ക് അനുമതി ലഭിക്കുന്നത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് അനുമതി. കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനവുമായിരുന്നു ഉത്തരാഖണ്ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com