കയ്യേറ്റം ഒഴിപ്പിക്കല്‍ ഇവിടെ വേണ്ട ; ജെസിബിയില്‍ തൂങ്ങിക്കിടന്ന് വനിതാ ഗ്രാമമുഖ്യയുടെ പ്രതിഷേധം ( വീഡിയോ)

ഗ്രാമീണരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു
കയ്യേറ്റം ഒഴിപ്പിക്കല്‍ ഇവിടെ വേണ്ട ; ജെസിബിയില്‍ തൂങ്ങിക്കിടന്ന് വനിതാ ഗ്രാമമുഖ്യയുടെ പ്രതിഷേധം ( വീഡിയോ)

ജലോര്‍ : കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് നേരെ വനിതാ ഗ്രാമമുഖ്യയുടെ പ്രതിഷേധം. കയ്യേറ്റം ഒഴിപ്പിക്കാന്‍ കൊണ്ടുവന്ന ജെസിബിയില്‍ തൂങ്ങിക്കിടന്നാണ് വില്ലേജ് സര്‍പഞ്ച് രേഖ ദേവി പ്രതിഷേധിച്ചത്. രാജസ്ഥാനിലെ ജലോറിലെ മണ്ഡവാല ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

സര്‍ക്കാരിന്റെ കയ്യേറ്റമൊഴിപ്പിക്കല്‍ യജ്ഞത്തിന്റെ ഭാഗമായിട്ടായിരുന്നു അധികൃതര്‍ ജെസിബി അടക്കമുള്ളവയുമായി ഗ്രാമത്തിലെത്തിയത്. എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ ഗ്രാമത്തില്‍ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു.

ഗ്രാമീണരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com