പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം, വധുവിന്റെയും വരന്റെയും വീട്ടുകാര്‍ വടിയും ഇഷ്ടികയുമായി ഏറ്റുമുട്ടി; അമ്മാവന് ദാരുണാന്ത്യം, വിവാഹം മുടങ്ങി

വിവാഹപാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു

ലക്നൗ: വിവാഹപാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ വരന്റെ അമ്മാവന്‍ കൊലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ അശോക്പൂരില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. പാട്ട് തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വരന്റെ അമ്മാവന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച വധുവിന്റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലുളള വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വടിയും ഇഷ്ടികയും കൊണ്ടുള്ള ആക്രമണത്തില്‍ വരനുള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവാഹം മുടങ്ങിയതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com