പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; വീഡിയോ വൈറല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിങ് ബൂത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും തടയുകയായിരുന്നു 
പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; വീഡിയോ വൈറല്‍

ജാര്‍ഖണ്ഡ് തെരഞ്ഞടുപ്പിനിടെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടിയത് വിവാദമാകുന്നുയ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎന്‍ ത്രിപാഠിയാണ് പോളിങ് ബൂത്തിന് സമീപത്തെ ബഹളത്തിനിടെ തോക്കുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിംഗ് ബൂത്തിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് സ്ഥാനാര്‍ത്ഥി തോക്ക് ചൂ്ണ്ടിയത്. 

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോക്കുചൂണ്ടുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിംഗ് ബൂത്തിലേക്ക്  പോകുന്നതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും അനുയായികളും തടയുകയായിരുന്നു. എതിരാളികള്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ അവരെ പിന്തിപ്പിരിക്കാനായാണ് തോക്ക് കൈയിലെടുത്തതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറയുന്നു. ജനക്കൂട്ടത്തില്‍ നിന്ന് സ്വയം രക്ഷയ്ക്കായാണ് തോക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അവര്‍ എന്റെ കാര്‍ അടിച്ചുതകര്‍ത്തു. കാറില്‍ നിന്ന് എങ്ങിനെയോ പുറത്തിറങ്ങുകയായിരുന്നു. ഇക്കാര്യം തെരഞ്ഞടുപ്പുകമ്മീഷനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ ഏല്ലാ ബൂത്തുകളും പിടിച്ചെടുക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം വോട്ടര്‍മാരെ ഭയപ്പെടുത്താനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി ആയുധങ്ങളുമായി രംഗത്തെത്തുകയാണെന്ന് ബിജെപി പറയുന്നു..

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പായിരുന്നു ഇന്ന്. ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐപിഎസ് ഓഫീസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. മൊത്തം 189 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബിജെപി. 12 ഇടങ്ങളില്‍ മത്സരിക്കുന്നു. ഹുസെയ്‌നാബാദില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിനോദ് സിങ്ങിനെ ബിജെപി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെഎംഎം.കോണ്‍ഗ്രസ്ആര്‍ജെഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളില്‍ മത്സരിക്കും.

അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com