മതിയായ രേഖകളില്ലാതെ പോര്‍ഷെ കാര്‍ നിരത്തില്‍ കുതിച്ചു; പൂട്ടിട്ട് പൊലീസ്; 9.8 ലക്ഷം രൂപ പിഴ

വണ്ടിക്ക് നമ്പര്‍ പ്ലേറ്റോ മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് വലിയ തുക പിഴയിട്ടതെന്നാണ് പൊലീസ് പറയുന്നത്
മതിയായ രേഖകളില്ലാതെ പോര്‍ഷെ കാര്‍ നിരത്തില്‍ കുതിച്ചു; പൂട്ടിട്ട് പൊലീസ്; 9.8 ലക്ഷം രൂപ പിഴ


അഹമ്മദാബാദ്: രണ്ട് കോടി രൂപ വിലവരുന്ന പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ നിരത്തിലിറക്കിയപ്പോള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ 9.8 ലക്ഷം പിഴയിട്ട് ആര്‍ടിഒ. അഹമ്മദാബാദ് ആര്‍ടിഒയാണ് മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് വന്‍ തുക പിഴയിട്ടത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്.

ആഢംബരവണ്ടിക്ക് നമ്പര്‍ പ്ലേറ്റോ മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് വലിയ തുക പിഴയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അഹമ്മദാബാദിലെ ഹെല്‍മറ്റ് ക്രോസ് റോഡിന് സമീപത്തുവെച്ചാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സില്‍വര്‍ നിറത്തിലുള്ള പോര്‍ഷെകാര്‍ പൊലീസ് തടഞ്ഞുവെച്ചതെന്ന്  ഡെപ്യൂട്ടി കമ്മീഷണര്‍ തേജസ് പട്ടേല്‍ പറഞ്ഞു. 

ഡ്രൈവറോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ കഴിഞ്ഞില്ല. അതിനാല്‍ വാഹനം തടഞ്ഞുവെക്കുകയായിരുന്നു. പിഴയൊടുക്കിയ രേഖകളുമായി വന്നാല്‍ വണ്ടി തിരികെ നല്‍കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അതേസമയം പൊലീസ് പിഴയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞഅഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com