ആദ്യ റഫാല്‍ വിമാനം ഇന്ന് ഇന്ത്യയ്ക്ക് കൈമാറും; ഏറ്റുവാങ്ങാന്‍ രാജ്‌നാഥ് സിങ്; രാജ്യത്തേക്ക് എത്തിക്കുന്നത് മെയില്‍

റഫാല്‍ വിമാനത്തില്‍ പറക്കുന്ന രാജ്‌നാഥ് സിംഗ് ഫ്രാന്‍സില്‍ ആയുധപൂജയിലും പങ്കുചേരും
ആദ്യ റഫാല്‍ വിമാനം ഇന്ന് ഇന്ത്യയ്ക്ക് കൈമാറും; ഏറ്റുവാങ്ങാന്‍ രാജ്‌നാഥ് സിങ്; രാജ്യത്തേക്ക് എത്തിക്കുന്നത് മെയില്‍

ന്യൂഡല്‍ഹി: ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. ഫ്രാന്‍സില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഫാല്‍ ഏറ്റുവാങ്ങും. ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് റഫാല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറുന്നത്. കൈമാറ്റം ഇന്ന് നടക്കുമെങ്കിലും വിമാനം ഇന്ത്യയിലെത്താന്‍ മെയ് വരെ കാത്തിരിക്കണം.

സൈനികരുടെ പരിശീലനത്തിന് ശേഷമാകും റഫാല്‍ ഇന്ത്യയിലേക്ക് എത്തിക്കുക. റഫാല്‍ വിമാനം സ്വീകരിക്കാനായി ഫ്രാന്‍സിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും. റഫാല്‍ വിമാനത്തില്‍ പറക്കുന്ന രാജ്‌നാഥ് സിംഗ് ഫ്രാന്‍സില്‍ ആയുധപൂജയിലും പങ്കുചേരും. 

സൈനികരുടെ പരിശീലനം അടുത്ത ആറുമാസം ഫ്രാന്‍സില്‍ നടക്കും. ഇതിനുശേഷം നാല് റഫാല്‍ വിമാനങ്ങള്‍ മെയില്‍ ഇന്ത്യയിലെത്തിക്കും. 58,000 കോടിയുടെ ഇടപാടിലൂടെ ആകെ 36 റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സിലെ ഡാസോ ഏവിയേഷനില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

അനില്‍ അമ്പാനിയുടെ കമ്പനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ആദ്യ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമായിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിലൂടെയാണ് ബിജെപി മറികടന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ റഫാല്‍ ഇന്ത്യ സ്വീകരിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടമായി ഇത് ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com