ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; വിഡിയോ

രു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് അമ്മയുടെ അടുത്തുനിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്
ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു; വിഡിയോ

ലഖ്‌നൗ; ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്‍ഷഹീദ് റോഡ് വേയ്‌സ് ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് അമ്മയുടെ അടുത്തുനിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. 

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. ഇവരെ കുട്ടിയുടെ അമ്മ റാണിയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് റാണിയുമായി സൗഹൃദം സ്ഥാപിക്കുകയും റാണിക്ക് ബ്ലാങ്കറ്റും മരുന്നുകളും വാങ്ങി നല്‍കുകയും ചെയ്തിരുന്നു.

രാത്രി ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലിരുന്നായിരുന്നു പ്രതികളില്‍ ഒരാള്‍ ഉറങ്ങിയിരുന്നത്. രണ്ടാമത്തെ സ്ത്രീ കുഞ്ഞിനും റാണിയ്ക്കും അടുത്ത് കിടന്നു. രാത്രി എല്ലാവരും ഉറങ്ങിയശേഷമാണ് ഇവര്‍ കുട്ടിയേയും എടുത്ത് കടന്നുകളഞ്ഞത്. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com