സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പാട്ടും; എന്‍സിഇആര്‍ടി മാര്‍ഗ നിര്‍ദേശം

സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പാട്ടും; എന്‍സിഇആര്‍ടി മാര്‍ഗ നിര്‍ദേശം
സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പാട്ടും; എന്‍സിഇആര്‍ടി മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പാട്ടു കേള്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് എന്‍സിഇആര്‍ടിയുടെ നിര്‍ദേശം. പഠനത്തിനിടയിലെ ഇടവേള ആനന്ദകരവും 'പോസിറ്റിവ് അന്തരീക്ഷ'ത്തിലും ആക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പാട്ടുകള്‍ ഉച്ച ഭക്ഷണ സമയത്ത് കേള്‍പ്പിക്കാനാണ് എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്നത്. പാട്ട് കേള്‍ക്കുന്നതു കുട്ടികളെ കാര്യങ്ങള്‍ കൂടുതല്‍ സ്വീകാര്യതയോടെ സമീപിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നതായി കലാധിഷ്ഠിത പഠനത്തിനുള്ള എന്‍സിഇആര്‍ടി മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പാട്ട് കുട്ടികളെ ശാന്ത സ്വഭാവികളാക്കി മാറ്റുമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

രാജ്യത്തെ 34 നഗരങ്ങളില്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്‍സിഇആര്‍ടി മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലേക്കായി പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളാണ് എന്‍സിഇആര്‍ടി പുറത്തിറക്കിയിട്ടുള്ളത്. 

കലയെ ഒരു വിഷയമായല്ല, മറിച്ച് ഒരു പാഠ്യ ഉപകരണമായാണ് ഉപയോഗിക്കേണ്ടതെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. കുട്ടിയുടെ കലാപരമായ കഴിവുകളെക്കുറിച്ച് അധ്യാപകര്‍ അഭിപ്രായം പറയരുത്, അവ താരതമ്യം ചെയ്യരുത്, കലയെയല്ല അതിലേക്ക് എത്തുന്ന പ്രകൃയയെയാണ് വിലയിരുത്തേണ്ടത് തുടങ്ങിയവയൊക്കെയാണ് മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com