കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിച്ചു; മരിച്ചപ്പോള്‍ നാലു ലക്ഷം വാങ്ങി മൃതദേഹം കയ്യൊഴിഞ്ഞു, പ്രവാസിയെ സൗദിയില്‍ സംസ്‌കരിച്ചു

നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷം ബന്ധുക്കള്‍ കൈയൊഴിഞ്ഞ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയിലെ അസീറില്‍ സംസ്‌കരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷം ബന്ധുക്കള്‍ കൈയൊഴിഞ്ഞ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയിലെ അസീറില്‍ സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തമിഴ്‌നാട് സ്വദേശി കണ്ടസ്വാമി ആത്തിയപ്പന്‍(47) മരിച്ചത്. രോഗബാധിതനായി നജ്‌റാനില്‍ നിന്ന് നാട്ടില്‍ പോകാനിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം.

മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സര്‍ നാലു ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറി. തുക ലഭിച്ച ശേഷം മൃതദേഹം ആവശ്യമില്ലെന്ന് അറിയിക്കുകയുയായിരുന്നു. സൗദിയില്‍ തന്നെ സംസ്‌കരിക്കാന്‍ തമിഴ്‌നാട് സ്വദേശിയായ ഇസ്മയില്‍ എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇവിടെ മറവ് ചെയ്യുന്നതിന് ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക സ്വദേശിയും കോണ്‍സല്‍ സി ഡബ്യൂ അംഗവുമായ ഹനീഫ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികളുടെ മൃതദേഹം പോലും സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയറാകാതെ പണം പറ്റുന്ന അവസ്ഥ നടുക്കുന്നതാണെന്ന് ഹനീഫ് മനോരമയോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com