ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് 

ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് 
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമെന്നും കേന്ദ്രത്തിനു വേണമെങ്കില്‍ അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. വാര്‍ത്താ ഏജന്‍സിയോടാണ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ ചൗധരിയുടെ പ്രതികരണം.

ബംഗാളില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവിനെയും കുടുംബത്തെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബിജെപി മമത സര്‍ക്കാരിനെതിരെ രംഗത്തുവന്നിട്ടുള്ള പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് അറിയിക്കാന്‍ രഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടതായി ബംഗാളിലെ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

ബംഗാളിലെ ക്രമസമാധാന നില അത്യന്തം വഷളാണെന്ന് ചൗധരി പറഞ്ഞു. കേന്ദ്രത്തിനു വേണമെങ്കില്‍ സാഹചര്യം അനുസരിച്ച് അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന ബിജെപി ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സൗഹൃദത്തില്‍ ആണെന്ന് ചൗധരി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com