ആദായനികുതി റെയ്ഡിന് പിന്നാലെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ പിഎ ജീവനൊടുക്കി

ബംഗളൂരു സ്വദേശി രമേശിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
ആദായനികുതി റെയ്ഡിന് പിന്നാലെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ പിഎ ജീവനൊടുക്കി

ബംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പിഎ ജീവനൊടുക്കി. ബംഗളൂരു സ്വദേശി രമേശിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ബംഗളൂരു ജ്ഞാന ഭാരതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് കൂടിയായ ജി പരമേശ്വരയുമായി ബന്ധപ്പെട്ട  വിവിധ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ നാലുകോടി രൂപയിലധികം ആദായനികുതി വകുപ്പ് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരമേശ്വരയുടെ പിഎ രമേശിനെ ചോദ്യം ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com