ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴയിട്ടു, തീകൊളുത്തി ആത്മഹത്യയ്ക്ക് യുവാവിന്റെ ശ്രമം

തന്റെ പക്കല്‍ പണം ഇല്ലെന്നും പിഴ ഒഴിവാക്കണം എന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും ട്രാഫിക് പൊലീസ് പിന്മാറിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂര്‍ണിയ: വാഹന ഗതാഗത നിയമം ലംഘിച്ചതിന് പിഴ വിധിച്ചതിന്റെ ദേഷ്യത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ വിധിച്ചതിന് പിന്നാലെയാണ് സത്യം സിന്‍ഹയെന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിഹാറിലെ പൂര്‍ണിയയിലാണ് സംഭവം.

ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഒടിച്ച സത്യം സിന്‍ഹയെ പൊലീസ് തടയുകയും പിഴയിടുകയും ചെയ്തു. പിന്നാലെ പിഴയൊടുക്കുന്നതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്കെത്തി കാര്യങ്ങള്‍. തന്റെ പക്കല്‍ പണം ഇല്ലെന്നും പിഴ ഒഴിവാക്കണം എന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും ട്രാഫിക് പൊലീസ് പിന്മാറിയില്ല.

ഇതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഇത് കണ്ട പൊലീസുകാര്‍ ചേര്‍ന്ന് തീകൊളുത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇയാളെ ലോക്കല്‍ പൊലീസിന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com