കശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍, പ്രതിഷേധവുമായി കച്ചവടക്കാര്‍ 

'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ ഖാന്‍', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്നിങ്ങനെയുള്ള വാക്കുകളാണ് ആപ്പിളുകളില്‍ കുറിച്ചിരിക്കുന്നത്
കശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍, പ്രതിഷേധവുമായി കച്ചവടക്കാര്‍ 

ശ്രീനഗര്‍: ജമ്മുവിലേക്ക് വില്‍പ്പനയ്ക്കായി എത്തിയ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കശ്മീര്‍ താഴ് വരയില്‍ നിന്ന് ജമ്മുവിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് വില്‍പ്പനയ്‌ക്കെത്തിച്ച ആപ്പിളുകളിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കാണപ്പെട്ടത്. 

കറുത്ത മാര്‍ക്കര്‍ പേന ഉപയോഗിച്ച് 'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ ഖാന്‍', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' എന്നിങ്ങനെയുള്ള വാക്കുകളാണ് ആപ്പിളുകളില്‍ കുറിച്ചിരിക്കുന്നത്. ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും, ഈ ആപ്പിളുകള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കുകയും പാകിസ്താനും ഭീകരര്‍ക്കുമെതിരെ മുദ്രാവാക്യും വിളിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കശ്മീരില്‍ നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അപ്പിളുകളിലെ രാജ്യവിരുദ്ധ മുദ്രാവാക്യം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com