പത്തു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 1000 രൂപ; വാഹനബാഹുല്യം കുറയ്ക്കാന്‍ കടുത്ത നടപടി

രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി അധികൃതര്‍
പത്തു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 1000 രൂപ; വാഹനബാഹുല്യം കുറയ്ക്കാന്‍ കടുത്ത നടപടി

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി അധികൃതര്‍. കോണാട്ട് പ്ലെയ്‌സ് ഉള്‍പ്പെടെ തിരക്കുളള പ്രദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഭീമമായ തുക ഈടാക്കാനുളള ഫോര്‍മുലയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിലൂടെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ത്തി വാഹനബാഹുല്യം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വായുമലിനീകരണവും ഉയര്‍ന്ന തോതിലാണ്. ഇതിനെല്ലാം പുതിയ നിര്‍ദേശം പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി. പ്രവൃത്തിദിവസങ്ങളില്‍ പത്തുമണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് 1000 രൂപ ഈടാക്കാനുളള ഫോര്‍മുലയാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് നടപ്പായാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറയുമെന്നും പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും വിലയിരുത്തുന്നു.

വാഹനങ്ങളുടെ പാര്‍ക്കിങ് നിരുത്സാഹപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം. നിലവില്‍ രാജ്യതലസ്ഥാനത്ത് 33 ലക്ഷം കാറുകളും 73 ലക്ഷം ഇരുചക്രവാഹനങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം 400 പുതിയ കാറുകളാണ് പുതിയതായി നിരത്തുകളില്‍ ഇറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com