ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സര്‍ക്യൂട്ട് ട്രെയിന്‍, ഒക്ടോബര്‍ 19ന് പുറപ്പെടും

നേപ്പാള്‍ വിസയ്ക്ക് വേണ്ടി വരുന്ന ചിലവുകള്‍ യാത്രക്കാര്‍ വഹിക്കണം. ഡല്‍ഹിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്
ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സര്‍ക്യൂട്ട് ട്രെയിന്‍, ഒക്ടോബര്‍ 19ന് പുറപ്പെടും

ന്യൂഡല്‍ഹി: യാത്രയെ സ്‌നേഹിക്കുന്നവര്‍ക്ക് ഐആര്‍ടിസിയുടെ ദീപാവലി സമ്മാനം. ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ 19ന് യാത്ര പുറപ്പെടും. 

എട്ട് ദിവസത്തെ യാത്ര ഒക്ടോബര്‍ 26ന് അവസാനിക്കും. ഇന്ത്യയിലേയും നേപ്പാളിലേയുമായി 26 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് സര്‍വീസ്. 1,23,900 രൂപയാണ് എസി ഫസ്റ്റ് ക്ലാസ് എസിയിലെ യാത്രയ്ക്ക് ഒരാള്‍ക്ക് വേണ്ടി വരുന്നത്. 1,01,430 രൂപയ്ക്ക് സെക്കന്‍ഡ് എസിയില്‍ രണ്ട് ടിക്കറ്റ് ലഭിക്കും. 

നേപ്പാള്‍ വിസയ്ക്ക് വേണ്ടി വരുന്ന ചിലവുകള്‍ യാത്രക്കാര്‍ വഹിക്കണം. ഡല്‍ഹിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. യാത്രയുടെ രണ്ടാം ദിനം ബോധഗയയിലും, മൂന്നാംദിനം നളന്ദ, രാജ്ഗീര്‍ എന്നിവിടങ്ങളിലുമെത്തും. വാരാണസിയാണ് നാലാം ദിവസത്തെ ലക്ഷ്യം. അഞ്ചാം ദിനം ലുംബിനിയിലും, ആറാം ദിനം കുശിനഗറിലും, ഏഴാം ദിനം ശ്രാവസ്തിയിലും, എട്ടാം ദിനം ആഗ്രയിലേക്കുമെത്തി യാത്ര അവസാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com