ലിഫ്റ്റിനും ചുവരിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്നു; ഒന്‍പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

കാല് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിന്റെ വാതിലിനിടയില്‍പ്പെട്ടതോടെ മരണം സംഭവിക്കുകയായിരുന്നു
ലിഫ്റ്റിനും ചുവരിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്നു; ഒന്‍പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ലിഫ്റ്റിന്റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്പതു വയസ്സുകാരിക്ക് ദാരുണ മരണം. ലാസ്യയാദവ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഹൈദരാബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹസ്തിനപുരത്തെ നോര്‍ത്ത് എക്സ്റ്റ്ഷന്‍ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന കുട്ടി.

അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ കാല്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി. കാല് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിന്റെ വാതിലിനിടയില്‍പ്പെട്ടതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അപകടമരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com