പരിസ്ഥിതി സംരക്ഷണത്തിനായി കടല്‍ക്കരയില്‍ ഉപയോഗശൂന്യമായ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഗണപതി ശില്‍പം; പ്രചോദനം മോദി; വീഡിയോ

വിനായക ചതുര്‍ത്ഥി ദിനത്തിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ശില്‍പം  തീര്‍ത്തത്
പരിസ്ഥിതി സംരക്ഷണത്തിനായി കടല്‍ക്കരയില്‍ ഉപയോഗശൂന്യമായ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഗണപതി ശില്‍പം; പ്രചോദനം മോദി; വീഡിയോ


പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് കടല്‍ത്തീരത്ത് വലിയ ഗണപതി ശില്‍പം തീര്‍ത്ത് പ്രമുഖ മണല്‍ചിത്രകാരന്‍ സുദര്‍ശന്‍ പട്‌നായിക്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഒറീസയിലെ പുരി ബീച്ചിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ശില്‍പം  തീര്‍ത്തത്. ഒരു തവണത്തേയ്ക്കുള്ള പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പ്രതിമ നിര്‍മ്മിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചിത്വ ക്യാംപയിനിന്റെ ഭാഗമായി പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ സുദര്‍ശന്‍ ഇത്തരത്തില്‍ മണല്‍ശില്‍പ്പം  തീര്‍ത്തത്. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സ്വാതന്ത്ര്യദിനത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒറ്റതവണത്തേക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഒരിക്കലും റീസൈക്കിള്‍ ചെയ്യാന്‍ കഴിയില്ല. ഭൂമിയില്‍ ലയിച്ച് ചേരാന്‍ കുറഞ്ഞത് ആയിരം വര്‍ഷങ്ങളെങ്കിലും എടുക്കും. അതുകൊണ്ട് വിനായക ചതുര്‍ത്ഥി ദിനത്തില്‍ നമുക്ക് ഒരു തീരുമാനമെടുക്കാം പ്ലാസ്റ്റിക് ഉപയോഗം വേണ്ടെന്ന് വെച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് സുദര്‍ശന്‍ പറഞ്ഞു.

പത്ത് ഫീറ്റ് ഉയരത്തില്‍ നിര്‍മ്മിച്ച മണല്‍ശില്‍പ്പത്തിന് അഞ്ച് ടണ്‍ മണലും പതിനായിരം കുപ്പികളും ഉപയോഗിച്ചാണ് ശില്‍പ്പം നിര്‍മ്മിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com