ജനങ്ങളെ അഭിസംബോധന ചെയ്യേണ്ട; ഡികെ ശിവകുമാര്‍ പത്തുദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതെങ്കിലും കോടതി പത്തു ദിവസമാണ് അനുവദിച്ചത്.

കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും ദിവസവും 30 മിനിറ്റ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി. കര്‍ണാടകത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന് ഡികെ ശിവകുമാറിനു വേണ്ടി അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചു.

അറസ്റ്റിനെത്തുടര്‍ന്ന് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആര്‍എംഎല്‍ ആശുപത്രിയിയിലെ സിസിയുലേക്കാണ് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com