അതിര്‍ത്തിയില്‍  സൈനിക വ്യൂഹവുമായി പാകിസ്ഥാന്‍; വിന്യസിച്ചിരിക്കുന്നത് 2000 സൈനികരെ, ജാഗ്രത

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാതലത്തിലാണ് പാകിസ്ഥാന്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്. 
അതിര്‍ത്തിയില്‍  സൈനിക വ്യൂഹവുമായി പാകിസ്ഥാന്‍; വിന്യസിച്ചിരിക്കുന്നത് 2000 സൈനികരെ, ജാഗ്രത

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിലാണ് പാകിസ്ഥാന്‍ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാതലത്തിലാണ് പാകിസ്ഥാന്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്. 

നിയന്ത്രണ രേഖയ്ക്ക് 30കിലോമീറ്റര്‍ അകലത്തില്‍ പാകിസ്ഥാന്‍ സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികള്‍ ഗൗരത്തില്‍ നിരീക്ഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു. 

കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സൈനിക നീക്കവുമായി പാകിസ്ഥാന്‍ രംഗത്ത് വന്നിരിക്കുന്നത്. 

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 100എസ്എസ്ജി കമാന്‍ഡോകളെ വിന്യസിച്ചിരുന്നു. തീവ്രവാദികളെ അതിര്‍ത്തി കടത്തിവിടാനുള്ള ശ്രമമായാണ് ഇത് ഇന്ത്യ വിലയിരുത്തിയിരിക്കുന്നത്. തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ പത്ത് എസ്എസജി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിന് സമീപത്തും പാകിസ്ഥാന്‍ എസ്എസ്ജി കമാന്‍ഡോകലെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com