വീട് വെക്കാന്‍ കുഴിയെടുത്തു: 25 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളും, കണ്ണ് തള്ളി സ്ഥലമുടമ

വീട് വെക്കാന്‍ കുഴിയെടുത്തു: 25 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളും, കണ്ണ് തള്ളി സ്ഥലമുടമ

ആഭരണങ്ങള്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ച കാര്യം ആദ്യം സ്ഥലമുടമ നിഷേധിച്ചെങ്കിലും പിന്നീട് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു.

ഹര്‍ദോ: വീട് നിര്‍മ്മിക്കാനായി അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ മണ്ണിനടിയില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. നൂറു വര്‍ഷത്തിലേറെ പഴക്കമുളള സ്വര്‍ണ്ണവും വെള്ളിയുമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. 

സ്ഥലമുടമയ്ക്ക് നിധി കിട്ടിയ കാര്യം നാട്ടില്‍ പ്രചരിച്ചതോടെ പൊലീസ് രംഗത്തെത്തുകയും ഇവ പിടിച്ചെടുക്കുകയും ചെയ്തു. ആഭരണങ്ങള്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ച കാര്യം ആദ്യം സ്ഥലമുടമ നിഷേധിച്ചെങ്കിലും പിന്നീട് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. ഇതോടെ പൊലീസ് അവ പിടിച്ചെടുക്കുകയായിരുന്നു. 

650 ഗ്രാം സ്വര്‍ണാഭരണങ്ങളും 4.53 കിലോഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹര്‍ദോയ് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശിനി പറഞ്ഞു. 'പുരാവസ്തുക്കളെന്ന നിലയില്‍ മൂല്യം കണക്കാക്കേണ്ടതുണ്ട്. സ്ഥലം ഉടമയുടെ കൈവശം ആഭരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുതന്നെ ഇല്ലാത്ത സാഹചര്യത്തിലാണ് അവ പിടിച്ചെടുത്തത്'- പൊലീസ് വ്യക്തമാക്കി.

നിലവിലുള്ള നിയമപ്രകാരം മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏല്‍പ്പിക്കുകയോ ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാക്കുകയോ ചെയ്യേണ്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com