'ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുന്നു' ; സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കമിതാക്കള്‍ പരസ്പരം വെടിയുതിര്‍ത്ത് ജീവനൊടുക്കി

എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമൃത്സര്‍ : ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുന്നു. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുത്. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് അറിയിക്കുന്ന  വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കമിതാക്കള്‍ ജീവനൊടുക്കി. പരസ്പരം വെടിയുതിര്‍ത്തായിരുന്നു കമിതാക്കളുടെ ആത്മഹത്യ. 

പഞ്ചാബിലെ സംഗ്രൂറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഗുജ്രന്‍ ഗ്രാമത്തില്‍ ആണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. 25കാരനായ ജത് സിംഗ്, 20കാരിയായ ദളിത് പെണ്‍കുട്ടിയുമാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അടിവയറ്റിലും യുവാവിന്റെ കഴുത്തിലുമായാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. യുവാവിന്റെ കഴുത്തില്‍ രണ്ടു ബുള്ളറ്റുകളാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍  ഇരുവരുടെയും ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 

ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുകയാണ്. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി, അതില്‍ മാപ്പ് ചോദിക്കുന്നു. എല്ലാ സുഹത്തുക്കള്‍ക്കും സ്‌നേഹം. ഞാന്‍ നിങ്ങളോടുള്ള ഭയത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എന്റെ ശത്രുക്കള്‍ കരുതേണ്ട. എനിക്ക് മറ്റുചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്.'' യുവാവ് വീഡിയോയില്‍ പറയുന്നു. 

പെണ്‍കുട്ടി ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇരുവരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ എന്തെങ്കിലും ദുരൂഹമായി തോന്നിയാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com