മേഘാലയിലേക്ക് സ്ഥലം മാറ്റി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചു

രാ​ജ്യ​ത്തെ ഏ​റ്റ​വും ചെ​റി​യ ഹൈ​ക്കോ​ട​തി​ക​ളി​ലൊ​ന്നാ​യ മേ​ഘാ​ല​യ ഹൈ​ക്കോ​ട​തിയിലേക്ക് സ്ഥലം മാറ്റിയതിൽ താ​ഹി​ൽ​ര​മ​ണിക്ക് അതൃപ്തിയുണ്ടായിരുന്നു.
മേഘാലയിലേക്ക് സ്ഥലം മാറ്റി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവെച്ചു

ചെ​ന്നൈ: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് വി​ജ​യ ക​മ​ലേ​ഷ് താ​ഹി​ൽ​ര​മ​ണി രാ​ജി​വ​ച്ചു. മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം നി​ര​സി​ച്ച​തോടെയാണ് രാജി. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴവിരുന്നിൽ പങ്കെടുക്കെവെയാണ് രാജി വിവരം അറിയിച്ചത്. 

രാ​ജ്യ​ത്തെ ഏ​റ്റ​വും ചെ​റി​യ ഹൈ​ക്കോ​ട​തി​ക​ളി​ലൊ​ന്നാ​യ മേ​ഘാ​ല​യ ഹൈ​ക്കോ​ട​തിയിലേക്ക് സ്ഥലം മാറ്റിയതിൽ താ​ഹി​ൽ​ര​മ​ണിക്ക് അതൃപ്തിയുണ്ടായിരുന്നു. താഹിൽ മണിയെ സ്ഥലം മാറ്റിയതിന് പുറമെ മേ​ഘാ​ല​യ ചീ​ഫ് ജ​സ്റ്റീ​സി​നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

 ചീ​ഫ് ജ​സ്റ്റി​സ് അ​ട​ക്കം 3 ജ‍​ഡ്ജി​മാ​ർ മാ​ത്ര​മാ​ണു മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി​യി​ലു​ള്ള​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യിൽ 75 ജ​ഡ്ജി​മാ​രു​ണ്ട്. മും​ബൈ ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രി​ക്കെ ബി​ൽ​ക്കീ​സ് ബാ​നു പീ​ഡ​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ​തു വി​ജ​യ താ​ഹി​ൽ​ര​മ​ണി​യാ​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com